രണ്ടാം തരംഗത്തിൽ നിന്നും രാ‌ജ്യം കരകയറുമ്പോൾ ആശങ്കയായി ഡെൽറ്റാ പ്ലസ് വ്യാപനം. ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 40 കേസുക‌ൾ

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (18:33 IST)
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ആശങ്കയുയർത്തി പുതിയ വൈറസ് വകഭേദമായ ഡെൽറ്റ പ്ലസ്. ഇതുവരെ 40 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്.
 
ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് ‌സംസ്ഥാനങ്ങളിലേക്കും വൈറസ് എത്തുമെന്ന ആശങ്കയും കേന്ദ്രം പങ്കുവെച്ചു. മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കുമാണ് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article