ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റിസർവ് ദിനമായ ഇന്ന് തോൽവിയും,ജയവും,സമനിലയും തങ്ങൾക്ക് മുന്നിലുണ്ടെന്ന് ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം 3 ഫലങ്ങളും മുന്നിലുണ്ടെന്നത് ആവേശമുയർത്തുന്നുവെന്നും സൗത്തി പറഞ്ഞു.
ക്വാളിറ്റി ബാറ്റിംഗ് യൂണിറ്റാണ് ഇന്ത്യയുടേത്. അവരുടെ ഏറ്റവും ക്വാളിറ്റിയുള്ള ബാറ്റ്സ്മാന്മാരാണ് ക്രീസിൽ. ഈ ബാറ്റിങ് നിരയ്ക്ക് മുന്നിലാണ് ന്യൂസിലൻഡിന് ആധിപത്യം സ്ഥാപിക്കേണ്ടത്. 32 റൺസിന്റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. റിസർവ് ദിനത്തിൽ വിക്കറ്റുകൾ പോവാതെ പിടിച്ചുനിന്നാൽ ഇന്ത്യയ്‌ക്ക് ലീഡ് ഉയർത്താനും മത്സരത്തിൽ മുൻതൂക്കം നേടാനും കഴിയും.