പുൽവാമ ഏറ്റു‌മുട്ടൽ, മൂന്ന് ഭീകരരെ വധിച്ചു, തിരച്ചിൽ തുടരുന്നു

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (08:19 IST)
ജമ്മുകശ്‌മീരിലെ പുൽവാമ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 
ഇന്നലെ ജമ്മു കശ്‌മീരിലെ കിലോരയിൽ ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയതിനെ തുടർന്ന് ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിവെക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article