അഫ്‌ഗാൻ ജയിലിലെ ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരൻ

ചൊവ്വ, 4 ഓഗസ്റ്റ് 2020 (17:26 IST)
അഫ്‌ഗാനിസ്ഥാനിൽ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐ‌എസ് ഭീകരൻ.കാസർകോട് സ്വദേശിയായ കെ പി ഇജ്ജാസായിരുന്നു ചാവേർ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരായിരുന്നു അഫ്‌ഗാൻ ജയിൽ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്. നിരവധി പേർക്ക് അക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
 
അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഇന്നലെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. ജയിൽ കവാടത്തിൽ സ്ഫോടനം നടത്തി ഭീകരർ തടവിലുള്ള മറ്റു ഭീകരരെ രക്ഷിക്കുകയായിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍