3ജി റോമിംഗ് സേവനം: എയര്‍ടെല്ലിന് വിലക്കേര്‍പ്പെടുത്തി

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (17:32 IST)
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്ലിന് 3ജി റോമിംഗ് സേവനം നല്‍കുന്നതില്‍ സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി. 3ജി റോമിംഗ് സേവനത്തിനായി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് സുപ്രീംകോടതി എയര്‍ടെല്ലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ലൈസന്‍സില്ലാത്ത സര്‍ക്കിളുകളില്‍ 3ജി സേവനം നല്‍കുന്നതിനാണ് വിലക്ക്. ഇതില്‍ കേരളവും ഉള്‍പ്പെടും.

കൊല്‍ക്കത്ത, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഈസ്റ്റ് ഉത്തര്‍പ്രദേശ് എന്നിവയാണ് മറ്റ് സര്‍ക്കിളുകള്‍.

13 സര്‍ക്കിളുകളിലാണ് എയര്‍ടെല്ലിന് നിലവില്‍ 3ജി ലൈസന്‍സുള്ളത്. മറ്റിടങ്ങളില്‍ ലൈന്‍സന്‍സ് ഇല്ലാതെയാണ് ഈ സേവനം കമ്പനി നല്‍കുന്നത്. ലൈസന്‍സില്ലാത്ത 3ജി സേവനം നല്‍കുന്നത് അവസാനിപ്പിച്ച് എയര്‍ടെല്‍ 350 കോടി രൂപ പിഴ അടയ്ക്കണമെന്ന് ടെലികോം വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു.