അടുക്കളയിലെ സ്റ്റൗവില്‍ നിന്ന് ചൂടുകറി ദേഹത്തു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. തെലുങ്കാനയിലെ സുരാം ഗ്രാമത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് കുട്ടിക്ക് കറി മറിഞ്ഞുവീണ് പൊള്ളലേറ്റത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അടുക്കളയിലെത്തിയ കുട്ടി സ്റ്റൗവില്‍ ഇരുന്ന കറി പാത്രത്തില്‍ കയറി പിടിക്കുകയും അതിലുണ്ടായിരുന്ന ചൂടുകറി മറിഞ്ഞ് കുട്ടിയുടെ വീഴുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ കുട്ടിയെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.