മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. അബു ജിന്റാല്‍ പിടിയിലായതോടെ ഇത് സുവ്യക്തമായെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സൗദി അറേബ്യയില്‍ കഴിയുകയായിരുന്ന ജിന്റാല്‍ ഒരു വര്‍ഷമായി ഇന്ത്യന്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമം വിജയിക്കുകയും. ഇയാളെ പിടികൂടിയതില്‍ ലോകം ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണം നിയന്ത്രിച്ച കറാച്ചിയിലെ കണ്ട്രോള്‍ റൂമില്‍ ആരൊക്കെയുണ്ടെന്ന് ജിന്റാല്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.