യുവജനങ്ങള്‍ നയിക്കുന്ന ഗവൺമെന്റാകാം 2014ല്‍ ഭരിക്കുകയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവപ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന ഈ ഗവണ്‍മെന്റ് പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമെന്നും രാജ്യത്തിന്റെ മാറ്റത്തിന് സഹായകമാകുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പിന്‍ബലം രാഹുലിന്റെ ഈ അഭിപ്രായമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഉത്തർപ്രദേശിലെ രായ്പൂരില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവേയാണ് രാഹുല്‍ തന്റെ ആഗ്രഹം പങ്കു വച്ചത്.
കോണ്‍ഗ്രസ് എല്ലാ ജാതിമതവിഭാഗങ്ങളുടെയും ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും മുസാഫര്‍നഗറില്‍ വര്‍ഗീയ സംഘടനമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങള്‍ പറഞ്ഞത് തങ്ങള്‍ക്ക് പരസ്പരം വിരോധമില്ലെന്നും രാഷ്ട്രീയക്കാരാണ്‍ ഇതിനു പിന്നിലെന്നുമാണെന്നും രാഹുല്‍ പറഞ്ഞു.