ഓഡീഷയില്‍ ദുരൂഹ സാഹചര്യത്തില്‍ 20 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി

Webdunia
തിങ്കള്‍, 24 നവം‌ബര്‍ 2014 (13:52 IST)
ഒഡീഷയിലെ പുരിയില്‍ ഉപേക്ഷിച്ച നിലയില്‍  20 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി. പുരി- കൊണാര്‍ക്ക് റോഡിലെ കുശഭദ്രയിലെ ഒരു പാലത്തിന് സമീപമാണ് തലയോട്ടികള്‍ കണ്ടെത്തിയത്. മനുഷ്യന്റെ തലയോട്ടികള്‍ക്ക് പുറമേ മൂന്ന് എരുമകളുടെ തലയോട്ടി കൂടി ഇതോടൊപ്പം കണ്ടെത്തി.

തലയോട്ടികള്‍ക്ക് സമീപത്തായി ചില പൂജയ്ക്കുപയോഗിക്കുന്ന ചില വസ്തുക്കളും  പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദുര്‍മന്ത്രവാദികള്‍ ആകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപ പ്രദേശത്തു നിന്നും നേരത്തെ ഒരു ദുര്‍മന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലയോട്ടികള്‍ കഴിഞ്ഞ ദിവസം രാത്രിവരെ തലയോട്ടികള്‍ പാലത്തിന്റ് സമീപമില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. തലയോട്ടികള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.