രാജസ്ഥാനിലെ ഭരത്പൂറില്‍ മരണമടഞ്ഞ രണ്ടര വയസുകാരി ദൈവമായി.
മരണപ്പെട്ട തങ്ങളുടെ മകള്‍ ദൈവമായിരുന്നെന്നുള്ള മാതാപിതാക്കളുടെ അവകാശവാദത്തെ തുടര്‍ന്ന് രണ്ടരവയസ്സുകാരിയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തേക്ക് 'ഭക്തരായ' ജനങ്ങളുടെ പ്രവാഹമാണ്. ഇവിടെ ഒരു ടെന്റ് ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവര്‍ നാമജപവുമായി പൂക്കളും പഴങ്ങളും ഇവിടെ അര്‍പ്പിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നത്.
അതേസമയം രണ്ടരവയ്സ്സുകാരി മരണപ്പെട്ടതെങ്ങനെ എന്നത് സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നുവെന്ന് സംശയം നിലവിലുണ്ട്.
ഇതേത്തുടര്‍ന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. വയറ്റിളക്കം മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുശ്ബു എന്ന് പേരുള്ള കുട്ടി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.