2 ജി അഴിമതി അന്വേഷിച്ച് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിന് അംഗീകാരം

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (18:11 IST)
PRO
2 ജി അഴിമതി അന്വേഷിച്ച് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. 11 നെതിരെ 16 വോട്ടുകള്‍ക്കാണ് സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ധനമന്ത്രി പി ചിദംബരവും കുറ്റക്കാരല്ലെന്ന് വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. മുന്‍ ടെലികോംമന്ത്രി എ രാജ കുറ്റക്കാരനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

യു പി എ സഖ്യത്തില്‍പ്പെട്ട അംഗങ്ങളും പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ബി എസ് പി, എസ് പി അംഗങ്ങളും റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ടുചെയ്തു. ബി ജെ പി, ബി ജെ ഡി, ടി എം സി, സി പി ഐ, സി പി എം, എ ഐ എ ഡി എം കെ, ഡി.എം കെ അംഗങ്ങളാണ് റിപ്പോര്‍ട്ടിനെതിരെ വോട്ടുചെയ്തത്.

എതിര്‍ത്ത് വോട്ടുചെയ്തവര്‍ 15 ദിവസത്തിനകം വിയോജനക്കുറിപ്പ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സമിതി അധ്യക്ഷന്‍ പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.