12 മണിക്കൂറിനിടെ മരിച്ചത് 30 പേർ, രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 6,412 കടന്നു

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (10:01 IST)
ഡൽഹി: രാജ്യത്ത് 12 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 30 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 199 ആയി. മഹാരാഷ്ട്രയിൽ മാത്രം 97 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. 547 പേർക്കുകൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,412 ആയി. 504 പേർ രോഗമുക്തി നേടി.
 
അസമിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 65 കാരനായ സൈനികനാണ് മരിച്ചത്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ആളാണ് മരിച്ച 65 കാരൻ. നിസാമുദ്ദീൻ സമ്മേളനത്തിന് മുൻപ് ഇദ്ദേഹം സൗദിയിലും സന്ദർശനം നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് ബാധ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതായാണ് ഐ‌സിഎംആറിന്റെ റിപ്പോർട്ട്. പുതുതായി രോഗം കണ്ടെത്തിയവരിൽ 55 ശതമാനം പേരും, വിദേശ യാത്രകൾ നടത്തുകയോ, വിദേശികളുമായോ രോഗം സ്ഥിരീകരിച്ച്വരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യാത്തവരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article