ഒഡിഷയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 മരണം. വെള്ളിയാഴ്ച രാവിലെ ഒഡിഷയിലെ അംഗൂള്‍ ജില്ലയില്‍ ആയിരുന്നു സംഭവം. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വകാര്യബസ് ആണ് അപകടത്തില്‍ പെട്ടത്. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച ബസ് പഴക്കം ചെന്ന മാനിത്രി പാലത്തില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് നടുക്കം രേഖപ്പെടുത്തി.