128 കിലോ ഭാരമുള്ള ഭാര്യ അടിതെറ്റി ഭര്‍ത്താവിന് മുകളില്‍ വീണു, ഇരുവരും മരിച്ചു; മരുമകള്‍ക്ക് പരുക്ക്

Webdunia
ചൊവ്വ, 5 ജൂലൈ 2016 (20:37 IST)
ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന് മുകളില്‍ വീണ് ഇരുവരും മരിച്ചു. രാജ്കോട്ടിലാണ് സംഭവം. 128 കിലോ ഭാരമുള്ള ഭാര്യ അടിതെറ്റി ഭര്‍ത്താവിന്‍റെ മുകളില്‍ വീഴുകയായിരുന്നു. മഞ്ജുള വിതലാനി(68)യും ഭര്‍ത്താവ് നട്‌വര്‍ലാലുമാണ് മരിച്ചത്. സംഭവം കണ്ട് ഓടിയെത്തിയ മരുമകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വീടിന്‍റെ മുകളിലത്തെ നിലയിലേക്ക് ധൃതിയില്‍ പടികള്‍ കയറിപ്പോകുമ്പോള്‍ മഞ്ജുള വിതലാനി അടിതെറ്റി പിന്നാലെ വരികയായിരുന്ന ഭര്‍ത്താവിന് മുകളിലേക്ക് വീഴുകയായിരുന്നു. നട്‌വര്‍ലാല്‍ ഉടന്‍ തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മഞ്ജുളയ്ക്കും അന്ത്യം സംഭവിക്കുകയായിരുന്നു.
Next Article