ഇറ്റലി- അമൃത്സർ വിമാനത്തിലെത്തിയ 125 യാത്രക്കാർക്ക് കൊവിഡ് പോസിറ്റീവ്

Webdunia
വ്യാഴം, 6 ജനുവരി 2022 (16:19 IST)
ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി.
 
അമൃത്സറിലെ വികെ സേത്ത് വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിലെത്തിയ ഇത്രയും യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 179 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
 
അതേസമയം രാജ്യത്ത് ഇന്ന് 90,000ത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article