രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപനം: ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിനടുത്ത്: 325 മരണം

വ്യാഴം, 6 ജനുവരി 2022 (10:07 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19,206 പേർ രോഗമുക്തി നേടി. 325 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ടിപിആർ റേറ്റ് 6.43 ശതമാനമായി ഉയർന്നു.
 
ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 2,85,401 ആയി ഉയർന്നു. ആകെ മരണപ്പ്എട്ടവരുടെ എണ്ണം 4,82876 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,358 പേർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 87,505 പേരാണ് ചികിത്സയിലുള്ളത്. 797 ഒമിക്രോൺ ബാധിതരാണ് സംസ്ഥാനത്തുള്ളത്.
 
അതേസമയം പശ്ചിമബംഗാളിൽ ഇന്നലെ 14,022 പേർക്ക് കൊവിഡ് ബാധിച്ചു. 17 പേർ മരിച്ചു. 33,042 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.ഡൽഹിയിൽ ഇന്നലെ 10,665 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സജീവ കേസുകൾ 23,307 ആയി. കർണാടകയിൽ ഇന്നലെ 4246 കേസുകൾ റിപ്പോർട്ട് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍