കശ്മീരിൽ കൊല്ലപ്പെട്ടത് ഐ എസ് ജമ്മു കശ്മീർ തീവ്രവാദികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും

വെള്ളി, 22 ജൂണ്‍ 2018 (17:26 IST)
ശ്രീനഗർ: ജമ്മുകാശ്മീരിലെ അനന്ത്നഗറിൽ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഐ എസ് ജമ്മുകാശ്മീർ തീവ്രവാദികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐ എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനയാണ് ഐ എസ് ജമ്മു കശ്മീർ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
 
സൌത്ത കശ്മീരിലെ ശ്രീഗുവാരയിൽ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മുകാശ്മീരിന്റെ തലവനാണ്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പരിക്കേറ്റു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍