വിവാദത്തിലായ ‘വിശ്വരൂപം’ എന്ന ചിത്രം എഡിറ്റ് ചെയ്താല്‍ പ്രദര്‍ശിപ്പിക്കാം എന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ കമലഹാസനോട്. ചിത്രത്തിന്റെ ഒരു മണിക്കൂറോളം വരുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയണം. എന്നാല്‍ ചിത്രം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കാം എന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചത്.
ചിത്രം രണ്ടാഴ്ചത്തേക്ക് വിലക്കിയതിനെതിരെ കമലഹാസന്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ചര്‍ച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം എന്ന് കോടതി കമലഹാസനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
ഹൈക്കോടതി ജഡ്ജി കെ വെങ്കട്ടരാമന്‍ ശനിയാഴ്ച ചിത്രം കണ്ടിരുന്നു. ചിത്രം വിലക്കിയത് മൂലം 30 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കും എന്നാണ് വിവരം.