കശ്മീര്‍ വിഘടനവാദിയായ ഷാബിര്‍ ഷായോട് ‘ഭാരത് മാതാ കി ജയ്’ എന്നു വിളിച്ച് രാജ്യസ്നേഹം തെളിയിക്കാന്‍ ആവശ്യപ്പെട്ട പബ്ലിക്ക് പ്രോസിക്യൂട്ടറെ വിമര്‍ശിച്ച് കോടതി. ഇത് കോടതിയാണെന്നും ടെലിവിഷന്‍ സ്റ്റുഡിയോ അല്ലെന്നും ജഡ്ജി സിദ്ധാര്‍ഥ് ശര്‍മ്മ അഭിഭാഷകന് താക്കീത് നല്‍കി.
കളപ്പണം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ ഷാബിര്‍ ഷായുടെ കസ്റ്റഡി നീട്ടാനുള്ള വാദമായിരുന്നു ഡല്‍ഹി കോടതിയില്‍ നടന്നത്. ജുലൈ 25നാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പ് ഷായെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഷാ ഒട്ടും സഹകരിക്കുന്നില്ല.
കള്ളപ്പണം ഉപയോഗിച്ച് അനധികൃതമായി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്, വിഘടന വാദിയായ ഇയാള്‍ കാശ്മീര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സൂചനയുണ്ട് തുടങ്ങിയ വാദങ്ങളാണ് കോടതിയില്‍ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി അഭിഭാഷകനായ രാജീവ് അവാസ്തിയാണ് വാദിച്ചത്.
എന്നാല്‍ ഷായ്ക്കെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഷാബിറിന്റെ വക്കീല്‍ വാദിച്ചിരുന്നു. ഇതിനിടയിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആവേശത്തോടെ എഴുന്നേറ്റ് ഷായോട് ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞ് രാജ്യസ്നേഹം തെളിയിക്കാന്‍ പറഞ്ഞത്.