‘താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതാണ് സുപ്രീംകോടതി നിരോധിച്ചതെന്ന് ’: ചേതന്‍ ഭഗതിന്റെ ചോദ്യത്തെ പരിഹസിച്ച് ശശിതരൂര്‍

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (12:12 IST)
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ദീപാവലി പടക്കവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തിയ ചേതന്‍ ഭഗതിനെ പരിഹസിച്ച് ശശിതരൂര്‍. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ധൈര്യം മാത്രമേ സുപ്രീം കോടതിക്ക് ഉള്ളൂ. മുഹറത്തിന് മൃഗങ്ങളെ ബലിനല്‍കുകന്നത് നിരോധിച്ചുകൊണ്ട് വൈകാതെ ഉത്തരവിറക്കുമോ എന്നുമായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം.
 
ഇതിനെതിരെയാണ് വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തിയത്. ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല. എന്നാല്‍ അതുപോലെയല്ല ബക്രീദിന് മൃഗങ്ങളെ അറുക്കുന്നത്. അത് ഒരു ആചാരമാണെന്നും അദ്ദേഹം പറഞ്ഞു. താങ്കള്‍ പറയുന്നത് കേട്ടാല്‍ ദീപാവലിക്ക് ദീപങ്ങള്‍ നിരോധിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവിറക്കിയതെന്ന് തോന്നുമല്ലോ എന്നാണ് ശശി തരൂര്‍ ചോദിച്ചത്. തരൂര്‍ തന്റെ ട്വീറ്ററിലൂടെയാണ് പ്രതികരണം അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article