മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയില്‍ കനാര്‍ഖേദ ഗ്രാമത്തിലെ ദളിത് ആണ്‍കുട്ടിയുടെ മൃതശരീരം വയലില്‍ കണ്ടെത്തിയത് നരബലിയാണെന്ന് വീട്ടുകാര്‍.
സത്യം പുറത്ത് കൊണ്ടു വന്ന് സംഭവവുമായി ബന്ധപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനും സഹോദരനും നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
സതീഷ് പരശ്രം ഭഗത് എന്ന കുട്ടിയെ കഴിഞ്ജ് വര്‍ഷം ഫെബ്രുവരി 11നാണ് മരിച്ച നിലയില്‍ ഗ്രാമത്തിലെ വയലില്‍ കണ്ടെത്തിയത്. നരബലിയാണെന്നും തെറ്റായ ആളുകളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളെന്നും കുട്ടിയുടെ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേരെയുള്ള രീതിയിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നാണ് പൊലീസിന്റെ ഭാഷ്യം. നരബലിയല്ല എന്ന് സമാജ്‌വാദി പാര്‍ട്ടിയും വാദിക്കുന്നു.