ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

Webdunia
ബുധന്‍, 10 ജൂലൈ 2013 (11:43 IST)
PRO
PRO
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹിമാചല്‍ പ്രദേശില്‍ അനുഭവപ്പെട്ടത്. ഹിമാചലിലെ നിരവധി പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കിലോംഗയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാശ്മീര്‍- ഹിമാചല്‍ അതിര്‍ത്തി പ്രദേശമാണ് കിലോംഗ. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ല.