ഹര്‍ഷ വര്‍ധനെ പ്രകീര്‍ത്തിച്ച് കെജ്‌രിവാള്‍; ഷീലാ ദീക്ഷിതിനെക്കുറിച്ച് മിണ്ടിയില്ല

ശനി, 28 ഡിസം‌ബര്‍ 2013 (16:01 IST)
PTI
PTI
ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഡോ. ഹര്‍ഷ് വര്‍ധനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെക്കുറിച്ച് അദ്ദേഹം ഒരക്ഷരം പറഞ്ഞില്ല.

പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ നേതാവ് ഡോ. ഹര്‍ഷ് വര്‍ധന്‍ നല്ല മനുഷ്യനാണ്. പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. അധികാരമേറ്റ ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെക്കുറിച്ച് കെജ്രിവാള്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല.

വെബ്ദുനിയ വായിക്കുക