മുംബൈയിലെ സാന്‍ഡസ്റ്റ് റോഡ് റയില്‍വെ സ്റ്റേഷനില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്കെയ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിലായി. ചൊവ്വാഴ്ച രാവിലെയാണ് ബീഹാര്‍ സ്വദേശിനിയായ റഹ്മത്ത് (24) എന്ന യുവതിയുടെ മൃതദേഹം റയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കെയ്സില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.
ബീഹാര്‍ സ്വദേശിയായ ഡോക്ടറും ഭാര്യയും അയല്‍ക്കാരായിരുന്നു. പ്രണയവിവാഹിതരായ ഇവര്‍ മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാല്‍, പര്‍വേസ് ഖാന് വിവാഹിതനാണെന്ന് അറിയാതെ മധ്യപ്രദേശ് സ്വദേശിയായ ഒരു സര്ജന് തന്റെ മകളെ അയാള്‍ക്ക് വിവാഹം ചെയ്തുനല്‍കി
യുവതിയുടെ ഭര്‍ത്താവ് ഡോ. പര്‍വേസ് ഖാനെ മധ്യപ്രദേശില്‍ നിന്നാണ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്റേണിയായ ഇയാള്‍ ബന്ധുക്കളായ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് കൊലനടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് സഹായിച്ചു എന്ന് കരുതുന്ന വിദ്യാര്‍ത്ഥികളായ രണ്ട് ബന്ധുക്കളും അറസ്റ്റിലായിട്ടുണ്ട്.
ബീഹാര്‍ സ്വദേശിയായ ഡോക്ടറും ഭാര്യയും അയല്‍ക്കാരായിരുന്നു. പ്രണയവിവാഹിതരായ ഇവര്‍ മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാല്‍, പര്‍വേസ് ഖാന് വിവാഹിതനാണെന്ന് അറിയാതെ മധ്യപ്രദേശ് സ്വദേശിയായ ഒരു സര്ജന് തന്റെ മകളെ അയാള്‍ക്ക് വിവാഹം ചെയ്തുനല്‍കി. ഇതെതുടര്‍ന്ന് റഹ്മത്തും പര്‍വേസ് ഖാനും തമ്മില്‍ മിക്കപ്പോഴും വാക്കുതര്‍ക്കവും വഴക്കുമുണ്ടാവുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൊലപാതകത്തെ കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.