സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഭയമാണെന്ന് ഷീല ദീക്ഷിത്

Webdunia
വ്യാഴം, 30 മെയ് 2013 (13:16 IST)
PTI
PTI
ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ ഭയമാണന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുവാന്‍ സ്ത്രീകള്‍ മടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിവരുകയാണ്. ഇത്തരത്തിലുള്ള് സ്ത്രീ പീഡനങ്ങള്‍ തലസ്ഥാനത്തിന് വന്‍ തലവേദനയാണ് ഉണ്ടാക്കുന്നതെന്ന് ദീക്ഷിത് പറഞ്ഞു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പൊലീസ് സ്‌റ്റേഷനില്‍ പരാതിയായി നല്‍കാന്‍ പോലും സ്‌ത്രീകള്‍ ഭയപ്പെടുന്നു. പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്യില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണമായി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്‌ത്രീകളോട് വളരെ അടുത്ത ബന്ധം പുലര്‍ത്തണമെന്ന് ദീക്ഷിത് ആവശ്യപ്പെട്ടു.

യാത്രകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ദീക്ഷിത് അറിയിച്ചു.