സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചു, ഉത്തരാഖണ്ഡില്‍ ഭൂകമ്പമുണ്ടാക്കി, മാറിടം മറയ്ക്കാത്ത യുവതിക്കൊപ്പം യോഗാ ക്ലാസ് നടത്തി, സല്‍മാന്‍ ഖാനെ തല്ലി, ചാനല്‍ ഷോയ്ക്കിടെ കൂടെയുള്ളവരുടെ മേല്‍ മൂത്രമൊഴിച്ചു; ഒടുവില്‍ സ്വാമി അറസ്റ്റില്‍ !

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (14:54 IST)
സ്വയം‌പ്രഖ്യാപിത ഗുരുവായ ഓം സ്വാമി ഇപ്പോള്‍ പൊലീസ് പിടിയിലാണ്. സൈക്കിള്‍ മോഷണമാണ് കുറ്റം. 2008ല്‍ നടന്ന ഒരു സൈക്കിള്‍ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്.
 
സ്വാമിയുടെ സഹോദരന്‍ പ്രമോദ് ഝായുടെ പരാതിയിന്‍‌മേലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 11 സൈക്കിളുകള്‍, വിലപിടിച്ച സ്പെയര്‍പാര്‍ട്സുകള്‍, വീടിന്‍റെ സെയില്‍ ഡീഡ്, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങിയവ മോഷ്ടിച്ചു എന്നാണ് പരാതി.
 
സ്വാമി ഓം ഒരു സ്ഥിരം കുറ്റവാളിയാണെന്നും പരാതിയിലുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാമിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
 
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു വീട്ടില്‍ ഒളിവില്‍ പാര്‍ക്കുന്നതിനിടെയാണ് സ്വാമി അറസ്റ്റിലാകുന്നത്. ഇതാദ്യമായല്ല സ്വാമിക്കെതിരെ മോഷണക്കുറ്റം ചുമത്തുന്നതെന്നതാണ് കൌതുകമുണര്‍ത്തുന്ന വസ്തുത.
 
ബിഗ് ബോസ് ഹൌസിലായിരിക്കുമ്പോള്‍ സ്ത്രീകളുടെ വസ്ത്രങ്ങളും ആഹാരവസ്തുക്കളും മോഷ്ടിച്ചു എന്ന ആരോപണം സ്വാമിക്കെതിരെ ഉണ്ടായിട്ടുണ്ട്. മുമ്പും ഇതുപോലെ പല വിവാദവിഷയങ്ങളിലും പെട്ട് സ്വാമി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
 
മാറിടം മറയ്ക്കാത്ത യുവതിക്കൊപ്പം ഇരുന്ന് യോഗാ ക്ലാസ് നടത്തിയാണ് സ്വാമി ഒരിക്കല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളുടെ മേല്‍ മൂത്രമൊഴിച്ചതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വാര്‍ത്താചാനല്‍ അവതാരകന് നേരെ വെള്ളമൊഴിച്ചതും ഒരു വനിതാ പൊതുപ്രവര്‍ത്തകയെ ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപിച്ചതിന് അവര്‍ തല്ലിയതുമൊക്കെ സ്വാമിയെ മീഡിയയുടെ ലൈം‌ലൈറ്റില്‍ തന്നെ നിര്‍ത്തിയിരുന്നു.
 
ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന് താനാണ് കാരണമെന്ന അവകാശവദവും സല്‍മാന്‍ ഖാനുമായുള്ള പ്രശ്നവും ഒരു യുവതിയുടെ വസ്ത്രം വലിച്ചുകീറിയ കേസുമെല്ലാം ഓം സ്വാമിയെ കുപ്രസിദ്ധനാക്കി. സ്വാമി മുഖ്യാതിഥിയായ ഒരു ചടങ്ങില്‍ വച്ച് ജനങ്ങള്‍ സ്വാമിയെ കൂട്ടത്തോടെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.
Next Article