സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പിന്‍വലിച്ചു. റായ്ബറേലിക്കും അമേഥിയ്ക്കും നല്‍കിയ പ്രത്യേക പരിഗണനയാണ് പിന്‍വലിച്ചത്.
ഇതോടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുമെന്നത് അടക്കമുള്ള സൗകര്യങ്ങള്‍ ഈ മണ്ഡലങ്ങള്‍ക്ക് ഇനി ലഭിക്കില്ല. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മിലുള്ള അകല്‍ച്ചയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.