സേവനനികുതി എസി റസ്റ്റോറന്റുകള്‍ക്ക് മാത്രം ബാധകം

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (13:50 IST)
സേവനനികുതിയില്‍ നിന്ന് എയര്‍ കണ്ടീഷന്‍ ചെയ്യാത്ത റസ്റ്റോറന്റുകളെ കേന്ദ്ര ധനമന്ത്രാലയം ഒഴിവാക്കി. ഇത് അനുസരിച്ച് എയര്‍ കണ്ടീഷന്‍ ചെയ്തതും എയര്‍ ഹീറ്റര്‍ ഉള്ളതുമായ ഭക്ഷണശാലകള്‍ മാത്രമേ സേവന നികുതി നല്കേണ്ടതുള്ളൂ.
 
സേവന നികുതി 5.6 ശതമാനം മാത്രം വരുന്ന വിധത്തില്‍ ക്രമീകരിക്കുകയും ചെയ്തു. എ സി റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആകെ ബില്ലിന്റെ 40 ശതമാനത്തിനാണ് സേവന നികുതി കണക്കാക്കുക. 14 ശതമാനമാണ് സേവന നികുതി. ഇങ്ങനെ വരുമ്പോള്‍ ആകെ ബില്‍ തുകയുടെ 5.6 ശതമാനം മാത്രമാണ് സേവനനികുതിയായി നല്കേണ്ടി വരിക.
 
12.36 ശതമാനം ആയിരുന്ന സേവനനികുതി ജൂണ്‍ ഒന്നുമുതലാണ് 14 ശതമാനമായി ഉയര്‍ത്തിയത്. മുമ്പ് സേവനനികുതി ഈടാക്കിയിരുന്നപ്പോള്‍ ആകെ ബില്ലിന്റെ 4.94 ശതമാനമായിരുന്നു ഈടാക്കിയിരുന്നത്.