സെക്സ് റാക്കറ്റ് നടത്താന്‍ മുന്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ!

Webdunia
വെള്ളി, 6 ഏപ്രില്‍ 2012 (13:29 IST)
PRO
PRO
സെക്സ് റാക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ നടി താര ചൗധരിയും കാമുകനും ഇടപാടുകാ‍രെയും ഇരകളെയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. താരയും കാമുകനും ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത് വ്യത്യസ്ത രീതിയിലാണെന്നും പൊലീസ് കണ്ടെത്തി.

അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ചിത്രം ഉപയോഗിച്ചാണ് ഇവര്‍ ആളുകളെ വശത്താക്കിയത്. താര വൈഎസ്ആറിന് പൂച്ചെണ്ട് നല്‍കുന്ന ഫോട്ടോ ആണിത്. പൊലീസ് ഈ ഫോട്ടോ കണ്ടെടുത്തു. ബഞ്ചാര ഹില്‍സിലെ നവോദയ കോളനിയിലാണ് താരയും കാമുകനും ചേര്‍ന്ന് വേശ്യാലയം നടത്തിയത്.

വിശാഖപട്ടണം സ്വദേശിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചു എന്ന പരാതിയിലാണ് താരയേയും കാമുകനേയും ബഞ്ചാര ഹില്‍സ് പൊലീസ് അറസ്റ്റു ചെയ്തത്. ചില സിനിമകളില്‍ താര ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനിടെ താ‍രയുടെ ഫോണില്‍ നിന്ന് 8,000 കോളുകള്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്.