സൂററ്റ്: രണ്ട് പേര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2008 (14:49 IST)
സൂററ്റ് നഗരത്തില്‍ ബോംബുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശവാസികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചു എന്ന് പൊലീസ് ബുധനാഴ്ച പറഞ്ഞു.

സൂററ്റ് നിവാസികളായ തന്‍‌വീര്‍ പഠാന്‍, സഹീര്‍ പട്ടേല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദ് സ്ഫോടനത്തിനു ശേഷം പൊലീസ് നടത്തിയ തെരച്ചിലില്‍ സൂററ്റില്‍ നിന്ന് 25 ബോംബുകളും സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് കാറുകളും കണ്ടെത്തിയിരുന്നു.

സൂററ്റിലെ രത്ന വ്യാപാര മേഖലയായ വാരാച്ചയില്‍ നിന്നായിരുന്നു കൂടുതല്‍ ബോംബുകളും കണ്ടെടുത്തത്. ഇതില്‍ ചിലവ മരങ്ങളിലും പരസ്യപ്പലകകളിലും തൂക്കിയിട്ട നിലയിലായിരുന്നു.