സൂററ്റ്: മുന്‍ മന്ത്രി കുറ്റക്കാരന്‍

Webdunia
ഗുജറാത്തിലെ സൂററ്റില്‍ 1993ല്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ മന്ത്രി മൊഹമ്മദ് സര്‍റ്റിയും മറ്റ് 10 പേരും കുറ്റക്കാരെന്ന് കോടതി ശനിയാഴ്ച കണ്ടെത്തി.

പ്രത്യേക ടാഡ കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കുറ്റാരോപിതര്‍ ഇതുവരെ ജാമ്യത്തിലായിരുന്നു.

സൂററ്റില്‍ രണ്ടിടത്ത് സ്ഫോടനങ്ങള്‍ നടത്താനായി സര്‍റ്റി, അന്തരിച്ച അബ്ദുള്‍ ലത്തീഫ് എന്ന അധോലോക നായകനില്‍ നിന്നാണ് ഹാന്‍ഡ് ഗ്രനേഡ് സംഘടിപ്പിച്ചത്.

മുംബൈ പരമ്പര സ്ഫോടനത്തിനു ശേഷം 1993 ഏപ്രിലിലാണ് സൂററ്റ് റയില്‍‌വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുജറാത്ത് എക്സ്പ്രസിനു നേര്‍ക്ക് ഗ്രനേഡ് ആക്രമണം നടന്നത്. വരാചയിലെ സാധനാ സ്കൂളിനു നേര്‍ക്കായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതില്‍ ഒരു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു.