ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കാമുകന് സൂരജ് പഞ്ചോളിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ജിയ നല്കിയ അഞ്ച് പ്രണയലേഖനങ്ങള്‍ കണ്ടെടുത്തു എന്നാണ് വിവരം. വീട്ടിലെ ക്ലോസറ്റില്‍ നിന്നാണ് പ്രണയലേഖനങ്ങള്‍ കണ്ടെടുത്തത്.
അതേസമയം ജിയയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില മെഡിക്കല്‍ രേഖകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്. താരങ്ങളായ ആദിത്യ പഞ്ചോലിയുടെയും സെറീന വഹാബിന്റെയും മകനായ സൂരജിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സൂരജിന് മറ്റൊരു പ്രണയമുണ്ടെന്ന വിവരം അറിഞ്ഞതും താന്‍ തഴയപ്പെട്ടതുമാണ് ജിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. ജിയയും സൂരജും ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ആയിരുന്നു എന്ന് അമ്മ റാബിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജിയ ഗര്‍ഭിണിയായിരുന്നു എന്നും സൂരജ് കാരണം അബോര്ഷന് നടത്തുകയായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.