സുബ്രതോ റോയിയുടെ കസ്‌റ്റഡി കാലാവധി നീട്ടി

Webdunia
ചൊവ്വ, 4 മാര്‍ച്ച് 2014 (18:43 IST)
PRO
PRO
സഹാറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സുബ്രതോ റോയിയുടെ കസ്‌റ്റഡി കാലാവധി സുപ്രീംകോടതി നീട്ടി. നിക്ഷേപകരുടെ പണം തിരകെ നല്‍കാന്‍ വ്യക്‌തമായ നിര്‍ദേശം നല്‍കും വരെ കസ്‌റ്റഡി തുടരട്ടേയെന്നാണ്‌ കോടതി നിര്‍ദേശം. വസ്‌തുക്കള്‍ വിറ്റ്‌ പണം കണ്ടെത്താമെന്ന്‌ സുബ്രതോ അറിയിച്ചുവെങ്കിലും നിര്‍ദേശം കോടതി അംഗീകരിച്ചില്ല.

നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കാന്‍ വീഴ്‌ച വരുത്തിയ കേസില്‍ നേരിട്ട്‌ ഹാജരാകാനുള്ള സുപ്രീംകോടതി നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു സുബ്രതോ റോയിക്കെതിനെ അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിച്ചത്‌. തുടര്‍ന്ന്‌ സബ്രതോ റോയി പോലീസിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.

കേസ്‌ അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം തള്ളിയ കോടതി മാര്‍ച്ച്‌ നാലു വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇന്ന്‌ കേസ്‌ പരിഗണിച്ചപ്പോള്‍ പണം തിരികെ നല്‍കാനുള്ള വഴി നിര്‍ദേശിക്കും വരെ സുബ്രതോയുടെ കസ്‌റ്റഡി തുടരട്ടേയെന്ന്‌ കോടതി അറിയിക്കുകയായിരുന്നു.