സിബിഐയുടെ നിയമസാധുത: സുപ്രീം കോടതി വാദം കേള്‍ക്കും

വെള്ളി, 6 ഡിസം‌ബര്‍ 2013 (20:36 IST)
PRO
PRO
സിബിഐ രൂപീകരണം ഭരണഘടനാപരമല്ലെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് പി.സദാശിവം ഇള്‍പ്പെടുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്.

സിബിഐയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരന് നോട്ടീസ് അയച്ചു. നാലഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ പഴ്‌സണല്‍ ട്രെയിനിംഗ് മന്ത്രാലയവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക