സഹോദരിയെ വധിക്കാന്‍ ക്വട്ടേഷന്‍; കൊല നടത്താന്‍ കഴിയാതെ ഏല്‍പ്പിച്ച ആളെ വധിച്ച്‌ സംഘം മുങ്ങി

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (20:18 IST)
PRO
സഹോദരിയെ വധിക്കാന്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം അവസാനം ക്വട്ടേഷന്‍ നല്‍കിയ യുവാവിനെത്തന്നെ കൊലപ്പെടുത്തി.

ഭുവനേശ്വറിനു സമീപം അന്‍ഗുലിനടുത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കുടുംബത്തിന്‌ ചീത്ത പേരുണ്ടാക്കിയ സഹോദരിയെ വകവരുത്താനാണത്രെ മുപ്പതുകാരനായ യുവാവ് നാലംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.

മുപ്പത്തഞ്ചുകാരിയായ യുവതിയെ കൊലപ്പെടുത്താന്‍ നാലു തവണ ശ്രമിച്ചെങ്കിലും മൂത്ത സഹോദരന്റെ ഏതിർപ്പു കാരണം ഗുണ്ടാസംഘത്തിന് ഇതിനു കഴിഞ്ഞില്ല.

കൊല നടത്തിയില്ലെങ്കില്‍ പണം തിരിച്ചുനല്‍കണമെന്ന് യുവാവ് നിരന്തരമായി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സംഘം അയാള്‍ക്കെതിരെ തിരിയുകയും കൊല നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം

സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞാണ് വിവരം പുറത്തുവരുന്നത്. സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക