ഡല്‍ഹി എസ്കോര്‍ട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ പൂട്ടിയിട്ടു. ആശുപത്രി വളപ്പില്‍ സമരം ചെയ്യാനാവില്ലെന്ന് പറഞ്ഞാണ് പൂട്ടിയിട്ടത്. മാനേജ്മെന്റുമായി നഴ്സുമാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്. ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 1000 നഴ്സുമാരില്‍ 800 ഓളം പേര് മലയാളികളാണ്.