സഖാവ് യോഗി ആദിത്യനാഥ്! സിനിമയല്ല, യാഥാര്‍ത്ഥ്യമാണ്! - പക്ഷേ എബി‌വിപി ചതിച്ചു?

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (08:41 IST)
ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയും ബിജെപിയുടെ തീപ്പൊരി നേതാവുമായ യോഗി ആദിത്യനാഥ് ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. എന്നാല്‍, യോഗി ഒരു എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നു. അന്നത്തെ പേര് യോഗി എന്നായിരുന്നില്ല, അജയ് ബിഷ്ട് എന്നായിരുന്നു.
 
യോഗിയുടെ മാറ്റങ്ങള്‍ അടയാളപ്പെടുത്തി ശാന്തനു ഗുപ്ത എഴുതിയ പുസ്തകത്തിലാണ് യോഗി ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നുവെന്നും ചില കാരണങ്ങള്‍ കൊണ്ട് പിന്നീട് മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.  
 
അജയുടെ അടുത്ത ബന്ധുകും കോളജിലെ സീനിയറും എസ്എഫ്‌ഐ നേതാവുമായിരുന്നു ജയ് പ്രകാശിന്റെ വഴികളിലൂടെ അജയും എസ് എഫ് ഐയില്‍ എത്തി. ഇതിനിടയില്‍ അജയ് ബിഷ്ടില്‍ നല്ലൊരു നേതാവ് ഒളിഞ്ഞു കിടപ്പുണ്ടെന്ന് മനസ്സിലാക്കിയ എബിവിപി പ്രവര്‍കത്തന്‍ പ്രമോദ് തിവാരി അദ്ദേഹവുമായി നിരന്തരം സംസാരിച്ചു. 
 
ഒടുവില്‍, പ്രമോദിന്റെ നിരന്തരമായ സമ്പര്‍ക്കത്തിലൂടെ അജയ് ബിഷ്ടിന്റെ ചിന്തകളെ മാറ്റിമറിച്ചു. തുടര്‍ന്നാണ് ഇടതുപക്ഷ രാഷ്ട്രീയ ചിന്ത കൈവെടിയാന്‍ അജയ് ബിഷ്ട് തീരുമാനിച്ചത്. ശേസം സജീവ എബിവിപിക്കാരനുമായി. കമ്യൂണിസത്തില്‍ നിന്നു കാവിയിലേക്ക് മാറിയ അജയ് ബിഷ്ടിന് പക്ഷേ, എബിവിപി നേതൃത്വം ഉടനെ സീറ്റ് കൊടുത്തില്ല.
 
അതോടെ, തോല്‍ക്കാന്‍ തയ്യാറാ‍കാതെ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. പരാജയമായിരുന്നു ഫലം. യോഗിയുടെ ബിജെപിയിലേക്കുള്ള യാത്രയുടെ തുടക്കം ഇതായിരുന്നു. ഇന്നത്തെ യോഗി ആദിത്യനാഥിനെ ഒരു സഖാവ് കാണാനാകുമോ എന്നത് ഒരു ചോദ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article