ശ്രീശാന്ത് തീഹാര്‍ ജയിലിലേക്ക്

Webdunia
ചൊവ്വ, 28 മെയ് 2013 (16:51 IST)
PRO
PRO
ഐപിഎല്‍ ഒത്തുകളിയില്‍ അറസ്റ്റിലായ ശ്രീശാന്ത് തീഹാര്‍ ജയിലിലേക്ക്. ശ്രീശാന്തിനെ ജൂണ്‍ നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലീസ് കസ്റ്റഡിയില്‍ വെയ്ക്കണമെന്ന ആവശ്യം അന്യായമാണെന്ന് കോടതി അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്ന ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക് മാറ്റും.

ശ്രീശാന്തിനു വേണ്ടി കഴിഞ്ഞ ദിവസം സാകേതിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ശ്രീശാന്ത് മുംബൈയില്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ സാധനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഷേക് ശുക്ല എന്ന വ്യക്തി ഡല്‍ഹിയില്‍യില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അഭിഷേക് ശുക്ലയെ ഇതുവരെ കോടതിയില്‍ ലഭിക്കാത്തതിനാല്‍ ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.