തിഹാര്‍ ജയിലില്‍ ശ്രീശാന്തിന് പ്രത്യേക പരിഗണനയില്ല. തീഹാര്‍ ജയിലിലെ ഒന്നാം നമ്പര്‍ സെല്ലില്‍ ശ്രീശാന്തിന്റെ കൂട്ടുകാരന്‍ കൊലക്കേസ് പ്രതിയാണ്. കടുത്ത ചൂടില്‍ എയര്‍ കൂളര്‍ പോലും ഇല്ലാതെയാണ് ജയിലിലെ വാസം.പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ എസിയടക്കമുളള സൗകര്യങ്ങള്‍ ശ്രീശാന്തിന് ലഭിച്ചിരുന്നു.
ഇന്നലെയാണ് ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്കയച്ചത്. അടുത്ത മാസം നാല് വരെയാണ് ശ്രീശാന്തിനെയും മറ്റ് രണ്ടുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു.
അതേസമയം ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് രണ്ട് വാതുവെയ്പ്പുകാരെ പിടികൂടിയത്. ഹര്‍ഭജന്‍സിംഗിനെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേക്കും. മെയ് 14ന് ശ്രീശാന്തുമായി വിന്ദു ധാരാസിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നതായി മുംബൈ പോലീസ് വ്യക്തമാക്കി.