ശോഭായാത്രക്കിടെ കുഞ്ഞിനെ കെട്ടിയിട്ട സംഭവം പുറത്തുകൊണ്ടുവന്ന യുവാവിന് വധഭീഷണി

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (08:10 IST)
ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്തുവിട്ട യുവാവിന് നേരെ ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനാണ്  ഭീഷണിയുണ്ടായത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകാന്ത് ഇത് പുറത്തുവിട്ടത്.
 
നേരത്തെ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ മൂന്നുവയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ടത് ശ്രീകാന്തായിരുന്നു പുറത്തുവിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ശ്രീകാന്ത് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article