ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസ് ആക്രമിച്ചു. ദക്ഷിണമുംബൈയിലെ ഓഫിസിലേക്ക് ഇരച്ചുകയറിയ അമ്പത്തോളം പ്രവര്‍ത്തകര്‍ റിസപ്ഷനില്‍ കയറി ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തു.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മറാത്തി ഭാഷയിലുള്ള ദിനപത്രമായ മഹാരാഷ്ട്രാ ടൈംസില്‍ വന്ന ഒരു വാര്‍ത്തയെ തുടര്‍ന്നാണ് അക്രമം. ശിവസേനാ നേതാവായ ആനന്ദ് റാവു അത്സുല്‍ എന്‍സിപിയില്‍ ചേക്കേറുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അത്.
പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 12ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.