വ്യത്യസ്ത മനോഭാവങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ജനങ്ങളുടെ ഉന്നമനമാണ് കോണ്‍ഗ്രസ് ലക്ഷ്യം. എന്നാല്‍ പ്രതിപക്ഷം രാജ്യത്തെ ധനികര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഹുല്‍ ആരോപിച്ചു. അധികാരം എല്ലാവരുടെ കൈകളിലേക്കും എന്നതാണ് കോണ്‍ഗ്രസ് നയം.
അതിലൂടെ മാത്രമേ രാജ്യം കരുത്താര്‍ജ്ജിക്കൂ. എന്നാല്‍ അധികാരം ധനികര്‍ക്ക് മാത്രമുള്ളതാണെന്ന ചിന്താഗതിക്കാരാണ് പ്രതിപക്ഷം. അവരുടെ ചിന്തകളില്‍ പാവങ്ങള്‍ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ വാഗ്ദാനങ്ങള്‍ താന്‍ നല്‍കുന്നില്ല. എന്നാല്‍ തന്റെ ലക്ഷ്യം വ്യക്തമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.