യുജിസി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ എം എസ് യു വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ് ഇരുന്ന കസേരയിലാണ് പ്രൊഫസര്‍ ഘനശ്യാം സോളങ്കി പൊടിവിതറിയത്.
കടുത്ത അസ്വസ്ഥതയുണ്ടായ യോഗേഷ് സിംഗിന് ചടങ്ങിനിടെ വേദി വിടേണ്ടി വന്നു. സര്‍വകലാശാല നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കൊമേഴ്സ് ഡിപ്പാര്‍ട്മെന്റ് തലവന്‍ കൂടിയായ പ്രൊഫസറെ പിടികൂടുകയായിരുന്നു.
എന്നാല്‍ വൈസ് ചാന്‍സലറെ അല്ല സര്‍വകലാശാലയിലെ മറ്റൊരു അധ്യാപകനെ ലക്ഷ്യംവച്ചാണ് കസേരയില്‍ പൊടി വിതറിയത് എന്നാണ് പ്രൊഫസറുടെ വിശദീകരണം. ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.