വേശ്യാവൃത്തി: തമിഴ് സിനിമാനടി അറസ്റ്റില്‍

Webdunia
ഞായര്‍, 5 ഫെബ്രുവരി 2012 (18:05 IST)
തമിഴ് സിനിമാ നടിയെ വേശ്യാവൃത്തി ആരോപിച്ച് പൂനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പല തമിഴ് ചിത്രങ്ങളിലും പ്രമുഖ വേഷങ്ങളില്‍ അഭിനയിച്ചുവെന്ന് പറയപ്പെടുന്ന ഇരുപത്തിരണ്ടുകാരിയായ കരോലിന്‍ മരിയത്ത് ആണ് അറസ്റ്റിലായത്.

ചെന്നൈയിലും ബാംഗ്ലൂരിലുമുള്ള വിവിധ ആഭരണശാലകളുടെയും വസ്‌ത്രശാ‍ലകളുടെയും മോഡലുമാണ് ഇവര്‍. നടിക്ക് ഓരോ ഇടപാടിനും മൂന്ന് ലക്ഷം രൂപ വീതമാണ് ലഭിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

മരിയത്തിനോടൊപ്പം ഇവരുടെ മാനേജരും ഫിലിം സ്റ്റുഡിയോ ഉടമയുമായ എം.രാജ്‌കുമാറിനെയും പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. വിമന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.