വേനല്‍ ചൂടില്‍ ഐശ്വര്യ കുഴഞ്ഞുവീണു

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (14:57 IST)
PRO
PRO
തമിഴ് നടന്‍ അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യ ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണു. ‘പാത്തതു യാനൈ’ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഐശ്വര്യ കുഴഞ്ഞുവീണത്. ഉച്ചവെയിലിന്റെ കടുത്ത ചൂട് കാരണമാണ് നടി കുഴഞ്ഞ് വീണതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷൂട്ടിംഗ് കാണാനെത്തിയ അര്‍ജ്ജുന്‍ മകള്‍ കുഴഞ്ഞുവീണത് കണ്ട് പരിഭ്രാന്തനായി.

ഐശ്വര്യയുടെ കോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ‘പാത്തതു യാനൈ‘. തിരുച്ചിറപ്പള്ളിയിലാണ് ഷൂട്ടിംഗ് നടന്നുവരുന്നത്. നായികയെ വില്ലന്‍ പിടികൂടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഐശ്വര്യ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാല്‍ ആണ് നായകന്‍.