വേണുഗോപാല്‍ റയില്‍‌വെ സഹമന്ത്രി?

Webdunia
ബുധന്‍, 19 ജനുവരി 2011 (12:11 IST)
PRO
കേരളത്തില്‍ നിന്നുള്ള കെ സി വേണുഗോപാലിന് റയില്‍‌വെ സഹമന്ത്രി സ്ഥാനമോ യുവജനകാര്യ വകുപ്പ് സഹമന്ത്രി സ്ഥാനമോ ലഭിക്കുമെന്ന് സൂചന. ഇപ്പോള്‍ റയില്‍‌വെ സഹമന്ത്രി സ്ഥാനത്തുള്ള ഇ അഹമ്മദിനെ വിദേശകാര്യ സഹമന്ത്രിയാക്കുമെന്നും ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ആറ് പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.

ഇപ്പോള്‍ കൃഷിവകുപ്പ് സഹമന്ത്രിയായ കെ വി തോമസിന് സ്വതന്ത്ര ചുമതല ലഭിക്കും. അജയ് മാക്കനും സ്വന്തന്ത്ര ചുമതല ലഭിച്ചേക്കും. വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, കല്‍ക്കരി വകുപ്പ് സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്ക് കാബിനറ്റ് സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.

കെസി വേണുഗോപാലിനു പുറമെ അശ്വിന്‍ കുമാറാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റൊരു സഹമന്ത്രി.