വിവാദപരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയെന്നും വേദനിച്ചതില്‍ ഖേദിക്കുന്നെന്നും മന്ത്രി പറഞ്ഞു. വെങ്കയ്യ നായിഡു മാപ്പു പറഞ്ഞില്ലെങ്കില്‍ ബജറ്റ് ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഖേദപ്രകടനം.
കോണ്‍ഗ്രസ് അഞ്ചു കൊല്ലം മിണ്ടാതിരുന്നാല്‍ മതിയെന്നും അഞ്ചുവര്‍ഷം ഭരിക്കാനുള്ള അനുമതി ബി ജെ പിക്ക് ജനം നല്കിയിട്ടുണ്ടെന്നും ആയിരുന്നു വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം. കൂടാതെ, സി പി എം, സി പി ഐ പാര്‍ട്ടികളെയും വെങ്കയ്യ നായിഡു പരിഹാസരൂപേണ പരാമര്‍ശിച്ചിരുന്നു.