വിവാഹത്തിന്റെ പിറ്റേദിവസം നവവധു കൊക്കയിലേക്ക് വീണു; പിന്നെ സംഭവിച്ചതോ ?

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:03 IST)
വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം ക്ഷേത്ര ദർശനത്തിന് പോയ ദമ്പതികളിൽ നവവധു അമ്പതോളം അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരുക്ക്. സെപ്റ്റംബർ എട്ടിനു ട്രിച്ചിനാപ്പള്ളി മരിയമ്മൻ ക്ഷേത്രത്തില്‍ വച്ചായിരുന്നു കുമാരപ്പാളയം സ്വദേശി ഇളങ്കോവനും കരൂർ സ്വദേശി വൈഷ്ണവിയും തമ്മിലുള്ള വിവാഹം.
 
വിവാഹം കഴിഞ്ഞശേഷം വധുവരൻമാർ രാത്രിയിൽ വരന്റെ വീട്ടിൽ എത്തി. കഴിഞ്ഞ ദിവസം വിവാഹ സൽക്കാരവും ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഇരുവരും ഭവാനി വേദഗിരി മലയിലെ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി വൈകുന്നേരം വേദഗിരിമല ഇറങ്ങവേയാണ് നവവധു കാൽ വഴുതി താഴ്ച്ചയിലേക്ക് വീണത്. 
 
അഗ്നിശമനാ സേന സ്ഥലത്തെത്തി മൂന്ന് മണിക്കൂർ പരിശ്രമിച്ചായിരുന്നു ഗുരുതരമായി പരുക്കേറ്റ യുവതിയെ മലയുടെ മുകളിൽ എത്തിച്ചത്. അവിടെ നിന്ന് ചുമന്നു മലയിറക്കി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Next Article