വിവാദ ഓര്‍ഡിനന്‍സ്: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (11:01 IST)
PRO
PRO
ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.

മന്ത്രിസഭയും കോര്‍കമ്മറ്റിയും എടുത്ത തീരുമാനത്തോട് യോജിപ്പില്ലെന്നും ഓര്‍ഡിനന്‍സ് രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്.

ഓര്‍ഡിനന്‍സ് 'ശുദ്ധ അസംബന്ധ'മാണെന്നും അത് 'കീറിയെറിയണ'മെന്നുമാണ് രാഹുല്‍ ഇന്നലെ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രസ്സ്‌ക്ലബ് സംഘടിപ്പിച്ച അജയ് മാക്കന്റെ 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ നാടകീയമായി എത്തിയാണ് രാഹുല്‍ അഭിപ്രായം പറഞ്ഞത്.