വിമാനത്താവളത്തില്‍ മലയാളിയില്‍ നിന്ന്‌ 1 കിലോ സ്വര്‍ണം പിടികൂടി

Webdunia
വെള്ളി, 28 ജൂണ്‍ 2013 (15:22 IST)
PRO
മുബൈ അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവുമായി മലയാളിയെ പിടികൂടി.
കോഴിക്കോട് കല്ലറയ്ക്കല്‍ സ്വദേശി ഷഫീക്കാണ് പിടിയിലായത്.

മുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഷഫീക്കിനെ സംശയകരമായ സാഹചര്യത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്.

കസ്റ്റംസ് പിടിയിലായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.